06
Nov 2026
Fri
06 Nov 2026 Fri
Can fiction capture reality discussion at SIBF 2026

വായനാശീലം കുറയുന്നത് പുതുതലമുറ എഴുത്തുകാരുടെ ഭാവനാശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ചർച്ച. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഹ്രസ്വവീഡിയോകളുടെയും സ്വാധീനം ആഴത്തിലുള്ള വായനയ്ക്കുള്ള അവസരങ്ങൾ കുറയ്ക്കുകയാണെന്ന് ഇറാഖി എഴുത്തുകാരൻ ഖുദൈർ ഫ്ലൈഹ് അൽ സൈദി അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന ‘റിയാലിറ്റി ഈസ് സ്ട്രേഞ്ചർ ദാൻ ഫിക്ഷൻ’ എന്ന സെഷനിലാണ് സാഹിത്യവും യാഥാർഥ്യവും തമ്മിലുള്ള ബന്ധം ചർച്ചയായത്.

യാഥാർഥ്യത്തിന്റെ പരിമിതികൾ മറികടന്ന് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ ഭാവനാസാഹിത്യത്തിന് കഴിയുമെന്ന് എമിറാത്തി എഴുത്തുകാരി ഫാത്തിയ അൽ നിമർ പറഞ്ഞു. ചരിത്രവും ഭാവനയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഒരു ചിത്രം പോലും ചരിത്രകാരന് വലിയൊരു കഥയുടെ സാധ്യതകൾ തുറന്നുനൽകുമെന്നും ഫിലിപ്പിനോ ചരിത്രകാരൻ അംബെത്ത് ആർ. ഒകാംപോ ചൂണ്ടിക്കാട്ടി.

നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് പുസ്തകമേള നടക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക