06
Nov 2026
Fri
06 Nov 2026 Fri
First Tamil Book on Sheikh Sultan Released at 45th SIBF

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെക്കുറിച്ചുള്ള ആദ്യ തമിഴ് പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘ദി ആർക്കിടെക്ട് ഓഫ് ഷാർജ – ഹിസ് ഹൈനസ് ഷൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി’ എന്ന പുസ്തകം 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുടുവൈ ഹിദായത്താണ് പുസ്തകത്തിന്റെ രചയിതാവ്. ഇസ്‌ലാമിക് ലിറ്റററി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പ്രസിദ്ധീകരണം. എസ്.എൻ.ജി ഗ്രൂപ്പ് ചെയർമാൻ സയ്യിദ് എം. സലാഹുദ്ദീൻ പുസ്തകം പ്രകാശനം ചെയ്തു. രാമനാഥപുരം എം.പിയും തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി ആദ്യപ്രതി ഏറ്റുവാങ്ങി.

കല്ലിടൈക്കുറിച്ചി ഡോ. എ. മുഹമ്മദ് മുഹീദീൻ പുസ്തകം പരിചയപ്പെടുത്തി. കർട്ടിൻ യൂണിവേഴ്‌സിറ്റി ദുബൈ പ്രൊഫസർ ഡോ. ചിത്തിരൈ പൊൻ സെൽവൻ ആശംസാപ്രസംഗം നടത്തി. മേളയിൽ സാഹിത്യ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക