05
Nov 2026
Thu
05 Nov 2026 Thu
three books of Dr Yoosuf Nadwi relased at SIBF 2026

45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ (SIBF 2026) പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. യൂസുഫ് മുഹമ്മദ് നദ് വിയുടെ മൂന്ന് പുതിയ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. പ്രഥമ ദിനമായ ഇന്നലെ വൈകുന്നേരം 5.30 ന് എക്സ്പോ സെന്ററിലെ മലയാള പുസ്തക പ്രകാശന വേദിയിലാണ് പ്രമുഖരുടേയും അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ പുസ്തകപ്രകാശനം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എജ്യുമാർട്ട് പ്ലസ് പ്രസിദ്ധീകരിച്ച ‘കരുണാവാൻ നബി മുത്തുരത്നം’, വൈദ്യ വിഷയത്തിലെ അപൂർവ കയ്യെഴുത്ത് കൃതിയായിരുന്ന മഖ്സനുൽ മുഫ്റദാത്ത് മൂലകൃതിയും പരിഭാഷയും(1196 ആയുർവേദ യുനാനി ഒറ്റമൂലികൾ), ഈജിപ്തിലെ കൈറോ സിൽസിലത്തുൽ ഇബ്ദാആത് ത്വരീഖുൽ ഹഖ് പ്രസിദ്ധീകരിച്ച “അൽ ഉസ്താദ് മുഹമ്മദ് കുത്താശേരി ബൈന ഇൽമിൻ വ അത്വഇൻ” എന്ന അറബി ഗ്രന്ഥവുമാണ് പ്രകാശനം ചെയ്തത്.

ഒരേ എഴുത്തുകാരന്റെ മൂന്ന് പ്രൗഢമായ കൃതികളുടെ പ്രകാശനം മേളയിൽ പ്രത്യേകം ശ്രദ്ധേയമായി, പ്രശസ്ത മാധ്യമപ്രവർത്തകരായ എം സി എ നാസർ, റഷീദുദ്ദീൻ, ഡോ അഹ്മദ്, മുഹമ്മദ മുൻസീർ, അബുല്ലൈസ് എടപ്പാൾ തുടങ്ങിയവർ സംബന്ധിച്ചു.ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക വേദികളിലൊന്നിൽ കൃതികൾ പരിചയപ്പെടുത്താൻ സാധിച്ചതിലുള്ള സന്തോഷവും ചാരിതാർത്ഥ്യവും ഡോ. നദ് വി പങ്കുവെച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക