06
Nov 2026
Fri
06 Nov 2026 Fri

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് പുസ്തകമേള നടക്കുന്നത്. ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്ഘാടനച്ചടങ്ങിൽ 143 വാല്യങ്ങളുള്ള സമഗ്ര അറബി വിജ്ഞാനകോശത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,500-ലേറെ വിദഗ്ധർ പങ്കാളികളാകുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ശാസ്ത്രം, സാഹിത്യം, കല, പ്രമുഖ വ്യക്തിത്വങ്ങൾ എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി ഹാറൂൺ അൽ റഷീദ് പുരസ്കാരവും അദ്ദേഹം പ്രഖ്യാപിച്ചു. പോർച്ചുഗീസുകാരുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം രേഖപ്പെടുത്തുന്ന 61 വാല്യങ്ങളുള്ള പുതിയ ചരിത്രഗ്രന്ഥവും ചടങ്ങിൽ പ്രകാശനം ചെയ്തു.

മൊറോക്കൻ പണ്ഡിതൻ ഡോ. സഈദ് യക്തീനെ 2026-ലെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു. കാറ്റലൻ പ്രസാധക സ്ഥാപനമായ കർവാന് 2026-ലെ തർജുമാൻ വിവർത്തന പുരസ്കാരവും സമ്മാനിച്ചു. 37 വർഷത്തെ ചരിത്രഗവേഷണത്തിന്റെ ഫലമായാണ് ഷാർജ ഭരണാധികാരിയുടെ പുതിയ ചരിത്രഗ്രന്ഥം തയ്യാറാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക