ഷാർജ: ആധുനിക സാങ്കേതികവിദ്യയുടെയും സാമൂഹിക മാറ്റങ്ങളുടെയും കാലത്ത് സ്വന്തം സാംസ്കാരിക പാരമ്പര്യവും ജീവിതരീതികളും സംരക്ഷിക്കണമെന്ന് മൊറോക്കൻ സാഹിത്യ വിമർശകൻ ഡോ. സഈദ് യഖ്തീൻ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു.
|
ഭക്ഷണം, നാടൻ ആചാരങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയെല്ലാം ഒരു സമൂഹത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കുമ്പോഴും പുതുതലമുറയെ ശരിയായ രീതിയിൽ നയിക്കണമെന്നും സ്വന്തം സംസ്കാരത്തിന്റെ ഓർമകളും പാരമ്പര്യങ്ങളും നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സാഹിത്യത്തെ പരിചയപ്പെടുന്നതിനൊപ്പം എഴുത്തുകാർ സ്വന്തം സമൂഹത്തിന്റെ ജീവിതാനുഭവങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് പുസ്തകമേള നടക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





