ഷാർജ: കുട്ടികളിൽ വായനാശീലം വളർത്താൻ നിരന്തരം നിർബന്ധിക്കുന്നതിന് പകരം പുസ്തകങ്ങളിലൂടെ സ്വയം അറിവ് കണ്ടെത്താനുള്ള അവസരം നൽകണമെന്ന് എമിറാത്തി കവിയും എഴുത്തുകാരിയുമായ ഷെയ്ഖ അൽ മുതൈരി. വായനയോടുള്ള ഇഷ്ടം വളരേണ്ടത് കൗതുകത്തിലൂടെയും കണ്ടെത്തലുകളിലൂടെയുമാണെന്നും അവർ പറഞ്ഞു.
|
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഷാർജ പബ്ലിക് ലൈബ്രറീസ് സംഘടിപ്പിച്ച ‘തസ് സ്പോക്ക് ദ ബുക്സ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
കുട്ടികളുടെ താൽപര്യങ്ങളും വ്യക്തിഗത കഴിവുകളും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. വായന നിർബന്ധിതമായ ഉത്തരവാദിത്തമായി മാറുന്നത് പുസ്തകങ്ങളോടുള്ള സ്വാഭാവിക താൽപര്യം കുറയ്ക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ലൈബ്രറികളും സാംസ്കാരിക സ്ഥാപനങ്ങളും കുട്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്നും അവർ കൂട്ടിച്ചേർത്തു.
നവംബർ 15 വരെ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





