ഹൈദരാബാദ്: ചെറുപ്പക്കാരനുമൊത്തുള്ള സ്വകാര്യ പ്രണയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി തെലുങ്ക് നടി സുരേഖ വാണി. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം പ്രചരിക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി 49-കാരിയായ താരം രംഗത്തെത്തിയത്.
|
നടിയേക്കാള്‍ പ്രായക്കുറവ് തോന്നിപ്പിക്കുന്ന യുവാവിനൊപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശ്രദ്ധയില്‍പ്പെട്ടയുടന്‍ സ്റ്റോറി നീക്കം ചെയ്തെങ്കിലും ഇതിനോടകം ക്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിവിധ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
സ്വകാര്യതയെ മാനിക്കണം, വരുന്നത് കടുത്ത നിയമനടപടി
സംഭവം വന്‍ വിവാദമായതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രത്യേക സന്ദേശത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സുരേഖ വാണി വ്യക്തമാക്കിയത്:
‘എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിലുണ്ടായിരുന്ന തികച്ചും സ്വകാര്യമായ ദൃശ്യങ്ങളും വിവരങ്ങളും എന്റെ യാതൊരുവിധ സമ്മതവുമില്ലാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. മാധ്യമങ്ങളും മീം പേജുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇത് റീപോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ഉടനടി അവസാനിപ്പിക്കണം. വെറും വ്യൂസിനും റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി ദയവായി ഈയൊരു സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കരുത്. എന്റെ സ്വകാര്യതയെ ദയവായി മാനിക്കുക. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ തെളിവുസഹിതം നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ എനിക്ക് യാതൊരു മടിയുമുണ്ടാകില്ല.’
സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സുരേഖ വാണിക്കെതിരെ കടുത്ത സൈബര്‍ ഓഡിറ്റിംഗാണ് നടക്കുന്നത്. വീഡിയോയിലുള്ളത് 25 വയസ്സുകാരനായ യുവാവാണെന്നും സുരേഖയുടെ കാമുകനാണെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമാണ്. ദൃശ്യങ്ങള്‍ എഐ (AI) ഉപയോഗിച്ച് നിര്‍മ്മിച്ച ഡീപ്ഫേക്ക് വീഡിയോയാണെന്ന് തുടക്കത്തില്‍ ചിലര്‍ സംശയിച്ചിരുന്നെങ്കിലും താരം തന്നെ ഹാക്കിംഗ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, പ്രായത്തില്‍ ഏറെ ചെറിയ യുവാവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി കടുത്ത സദാചാര ആക്രമണമാണ് നടക്കുന്നത്. 49-ാം വയസ്സില്‍ ഇത്തരം ബന്ധങ്ങള്‍ ആവശ്യമുണ്ടോയെന്നും, 25 വയസ്സുള്ള മകളുള്ള മധ്യവയസ്കയായ നടി ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതല്ലേ എന്നും ചോദിച്ചാണ് സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
സുരേഖ വാണിയുടെ സിനിമാ ജീവിതം
ടെലിവിഷന്‍ ന്യൂസ് അവതാരകയായി കരിയര്‍ ആരംഭിച്ച സുരേഖ വാണി പിന്നീട് ജനപ്രിയ തെലുങ്ക് ഷോകളിലൂടെ ശ്രദ്ധേയയായി. ‘സീനുഗാഡു ചിരഞ്ജീവി ഫാന്‍’, ‘ബൊമ്മരില്ലു’, ‘യേ മായാ ചേസാവെ’, ‘സണ്‍ ഓഫ് സത്യമൂര്‍ത്തി’, ‘ജില്ല’ തുടങ്ങി അറുപതിലധികം സിനിമകളില്‍ സഹനടിയായി അഭിനയിച്ചു.
താന്‍ ജോലി ചെയ്തിരുന്ന ചാനലിലെ സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് തേജയെയാണ് സുരേഖ വിവാഹം കഴിച്ചത്. 2019-ല്‍ രോഗബാധയെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. ഇവര്‍ക്ക് സുപ്രിത എന്നൊരു മകളുണ്ട്. സുപ്രിതയും ടെലിവിഷന്‍-സോഷ്യല്‍ മീഡിയ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ്.
Tags: Surekha Vani, Telugu Actress Surekha Vani, Surekha Vani Leaked Video, Instagram Hacked, Entertainment News Malayalam, Telugu Cinema, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



