റായ്പൂർ: സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ തേടിയ യുവാവ് നടത്തിയ കൊടുംക്രൂരതയിൽ നടുങ്ങി ജഷ്പൂർ പ്രദേശം. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി കിഡ്നിയും ശ്വാസകോശവും കണ്ണുകളും ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ കവർന്ന ബന്ധുവിനെ പോലീസ് പിടികൂടി.
|
ചൽനി ഗോരപാഥ് സ്വദേശിയായ വാസുദേവ് എന്ന തങ്നുവാണ് (27) അതിക്രൂരമായ ഈ കൊലപാതക കേസിൽ അറസ്റ്റിലായത്. ബന്ധുവിന്റെ മകനായ നാലു വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് രാംജീത് റാമിന്റെ പരാതിയെ തുടർന്നാണ് ഞായറാഴ്ച പ്രതി പിടിയിലായത്.
തിരോധാനവും കണ്ടെത്തലും
ഒരു വർഷം മുൻപ് ജോലി ആവശ്യങ്ങൾക്കായി സന്ന ഗ്രാമത്തിലേക്ക് കുടിയേറിയ രാംജീത് റാം, ആമത്ചുവ നദിയുടെ അണക്കെട്ടിന് സമീപമുള്ള കുടിലിലാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഇയാളുടെ അമ്മാവന്റെ മകനായ വാസുദേവ് ഈ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു.
നവംബർ അഞ്ചിന് കാണാതായ കുട്ടിയെ കുറിച്ച് പിതാവ് നവംബർ ഏഴിനാണ് സന്ന പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ തെരച്ചിലിനിടയിൽ ശനിയാഴ്ച ചോളപ്പാടത്തിന് സമീപത്തെ വെള്ളക്കെട്ടുള്ള കുഴിയിൽ, പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞ് ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സോഷ്യൽ മീഡിയ നൽകിയ ‘ആശയം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നത്. ദിവസക്കൂലി ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ അസംതൃപ്തനായ പ്രതി, പെട്ടെന്ന് പണം സമ്പാദിക്കാൻ എന്തുവഴിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പരതുമായിരുന്നു. ഇതിനിടയിലാണ് കുട്ടികളുടെ അവയവങ്ങൾ ഓൺലൈനായി വിറ്റ് പണമുണ്ടാക്കാം എന്ന ആശയം ഇയാള്‍ക്ക് ലഭിച്ചതെന്ന് ജഷ്പൂർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ലാൽ ഉമേദ് സിങ് വ്യക്തമാക്കി.
-
കൊലപാതകം ഇങ്ങനെ: നവംബർ അഞ്ചിന് കുട്ടിയെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി, മദ്യവും കോഴിയും വാങ്ങി നൽകുകയും കുട്ടിക്ക് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.
-
കുട്ടി ബോധരഹിതനായി ഉറങ്ങിയപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
-
തുടർന്ന് കുട്ടിയുടെ മൃതദേഹം കീറി കിഡ്നിയും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ചു.
ശേഷം മൃതദേഹം പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞ് ചാക്കിലാക്കി വെള്ളക്കെട്ടുള്ള കുഴിയിൽ തള്ളിയ ശേഷം മണ്ണുമൂടുകയായിരുന്നു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും അവയവങ്ങൾ സൂക്ഷിച്ച പ്ലാസ്റ്റിക് ബക്കറ്റും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ഗൗരവമായ അന്വേഷണം പുരോഗമിക്കുകയാണ്.
Tags: Chhattisgarh Crime, Jashpur Murder Case, Organ Harvesting India, Crime News Malayalam, National News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



