13
Nov 2026
Thu
13 Nov 2026 Thu
Sharjah Book Fair Invites Visitors to Write Letters to Their Future Selves

ഒരു വർഷം കഴിഞ്ഞ് സ്വന്തം മനസ്സിനോട് എന്താണ് പറയാനുണ്ടാകുക? സ്വപ്നങ്ങളും ആഗ്രഹങ്ങളും ഭാവി ലക്ഷ്യങ്ങളും സ്വയം എഴുതിവയ്ക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുകയാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഷാർജ പബ്ലിഷിങ് സിറ്റി പവലിയൻ. ‘പോസ്റ്റ് കാർഡ് ടു ദ ഫ്യൂച്ചർ’ എന്ന പേരിലുള്ള സംരംഭത്തിലൂടെ സ്വന്തം ഭാവിക്കായി കത്തെഴുതാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ചിന്തകളും പ്രചോദനാത്മക സന്ദേശങ്ങളും പോസ്റ്റ് കാർഡുകളിൽ എഴുതാം. ഇതിനായി പ്രത്യേകമായി ഒരുക്കിയ തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ കൃത്യം ഒരു വർഷത്തിനുശേഷം അയച്ചുനൽകും. പങ്കെടുക്കുന്നവരുടെ താൽപര്യമനുസരിച്ച് ഇമെയിൽ വഴിയോ തപാൽ വിലാസത്തിലേക്ക് നേരിട്ടോ കത്തുകൾ എത്തിക്കും.

സ്വന്തം ചിന്തകളും വ്യക്തിപരമായ അഭിലാഷങ്ങളും തുറന്നെഴുതാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ വെല്ലുവിളികളായി ഏറ്റെടുക്കാനും സംരംഭം പ്രേരിപ്പിക്കുന്നു. പുതിയൊരു കഴിവ് പഠിക്കുക, ഒരു പദ്ധതി പൂർത്തിയാക്കുക, ഏറെക്കാലമായി ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കുക തുടങ്ങി വിവിധ സ്വപ്നങ്ങൾ കത്തിലൂടെ പങ്കുവയ്ക്കാം.

ഒരു വർഷത്തിനുശേഷം സ്വന്തം കത്ത് തിരികെ ലഭിക്കുമ്പോൾ അന്നത്തെ ആഗ്രഹങ്ങളും ഇപ്പോഴത്തെ നേട്ടങ്ങളും താരതമ്യം ചെയ്യാനും സാധിക്കും. കൈവരിച്ച വിജയങ്ങൾ വിലയിരുത്തുന്നതിനും പൂർത്തിയാകാത്ത ലക്ഷ്യങ്ങൾക്കായി വീണ്ടും പ്രചോദനം കണ്ടെത്തുന്നതിനും ഈ വേറിട്ട സംരംഭം അവസരമൊരുക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക