13
Nov 2026
Fri
13 Nov 2026 Fri

ഷാർജ: വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനും വിവർത്തകനുമായ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ രണ്ട് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘വിത്തും വെടിയുണ്ടയും’, ‘നക്ഷത്രങ്ങളാണ് കുട്ടികൾ’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘വിത്തും വെടിയുണ്ടയും’ എന്ന പുസ്തകം മീഡിയ വൺ മിഡിൽ ഈസ്റ്റ് ചീഫ് എം.സി.എ. നാസറും ‘നക്ഷത്രങ്ങളാണ് കുട്ടികൾ’ എന്ന പുസ്തകം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി വൈ.എ. റഹീമും പ്രകാശനം ചെയ്തു. അജ്മാൻ കോസ്മോപൊളിറ്റൻ ഇന്റർനാഷണൽ സ്കൂൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽ മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

മിഡിൽ ഈസ്റ്റ് ചന്ദ്രിക മുൻ പത്രാധിപർ പി. അഹ്മദ് ശരീഫ് പുസ്തക പരിചയം നടത്തി. സൽമാനുൽ ഫാരിസി സ്വാഗതം ആശംസിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സമാപന പ്രസംഗം നടത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക