14
Nov 2026
Sat
14 Nov 2026 Sat
No needles needed as young artists discover hand stitching at SIBF 2026

നിറമുള്ള നൂലുകളും വിരലുകളും ഭാവനയും ചേർത്ത് മനോഹരമായ കരകൗശല സൃഷ്ടികളൊരുക്കി 21 വിദ്യാർഥിനികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഫിറ്റ്നസ് ആൻഡ് വെൽനസ് ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ‘സ്റ്റിച്ച് ആൻഡ് ചാം’ ശിൽപശാലയിലാണ് പെൺകുട്ടികൾ സൂചിയില്ലാതെ നൂലുപയോഗിച്ച് വിവിധ രൂപങ്ങൾ നിർമിക്കാൻ പരിശീലിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആണികൾ ഘടിപ്പിച്ച വ്യത്യസ്ത ആകൃതിയിലുള്ള ചെറിയ മരക്കട്ടകളിൽ വിരലുകൾ ഉപയോഗിച്ച് നൂലുകൾ കോർത്തും കെട്ടിയും മനോഹരമായ ഡിസൈനുകളാണ് വിദ്യാർഥിനികൾ ഒരുക്കിയത്. നിറങ്ങളും പാറ്റേണുകളും പരീക്ഷിച്ചുള്ള പ്രവർത്തനം കുട്ടികളിൽ ക്ഷമ, ഏകാഗ്രത, കൈവിരലുകളുടെ കൃത്യത എന്നിവ വളർത്താൻ സഹായിച്ചു. സ്വന്തം ഭാവനയ്ക്കനുസരിച്ച് വ്യത്യസ്ത ഡിസൈനുകൾ സൃഷ്ടിക്കാൻ അവസരം ലഭിച്ചതിൽ കുട്ടികൾക്കും ആവേശമായി.

കുട്ടികളിൽ ക്ഷമ വളർത്തുന്നതിനും കൈകളിലൂടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിനും ശിൽപശാല സഹായിക്കുമെന്ന് പരിശീലക ഫാത്തിമ അയാദ് പറഞ്ഞു. ക്ലാസ് മുറികൾക്കപ്പുറത്ത് പുതിയ കഴിവുകൾ കണ്ടെത്താനും സർഗാത്മകത വളർത്താനും ഇത്തരം പരിപാടികൾ സഹായിക്കുന്നതായി സ്കൂൾ സൂപ്പർവൈസർ അഫാഫ് സഈദും അഭിപ്രായപ്പെട്ടു. പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സംവേദനാത്മക പരിപാടികളിലൂടെ കുട്ടികൾക്ക് പ്രായോഗിക കഴിവുകളും പുതിയ അനുഭവങ്ങളും നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക