14
Nov 2026
Sat
14 Nov 2026 Sat
India Steal Miracle Win On Final Ball Beat Pakistan To Win 9th asiacup U19 Title

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ ഒരു വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 252 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയുടെ വക്കിലെത്തിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച മോഹിത് ഉൽവയും (49\*) മനൽ ചൗഹാനും (47) ഇന്ത്യയെ അവിസ്മരണീയ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി (80), ആര്യവീർ സെഹ്‌വാഗ് (58) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഉസ്മാൻ ഖാൻ 107 റൺസുമായി മുന്നിൽനിന്നപ്പോൾ അബ്ദുൽ ഖാദിർ 54 പന്തിൽ 80 റൺസും ക്യാപ്റ്റൻ ഫർഹാൻ യൂസഫ് 63 റൺസും നേടി. അവസാന ആറോവറിൽ ആറു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. കാവ്യ പട്ടേൽ നാലും സി. വെങ്കട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനോടേറ്റ തോൽവിക്ക് പകരം വീട്ടിയ ഇന്ത്യ ഇതോടെ റെക്കോർഡ് ഒമ്പതാം അണ്ടർ 19 ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി. 2021നുശേഷം ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 361 റൺസ് നേടിയ ആര്യവീർ സെഹ്‌വാഗ് പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടെയായിരുന്നു താരത്തിന്റെ നേട്ടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക