ഇന്ത്യൻ വാഹന വിപണിയിൽ പുതുക്കിയ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തിയ പുതിയ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത E85 ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഫ്ലെക്സ് ഫ്യൂവൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനാണ്. 19.9 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.
|
2.0 ലിറ്റർ എൻജിനും ടൊയോട്ടയുടെ ഹൈബ്രിഡ് സംവിധാനവും ഇ-സിവിടി ട്രാൻസ്മിഷനും ചേർന്നതാണ് പുതിയ പവർട്രെയിൻ. ഇവ സംയുക്തമായി 197 എച്ച്പി കരുത്ത് നൽകും. ലിറ്ററിന് 22.58 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. നോർമൽ, ഇക്കോ, പവർ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്.
വാഹനത്തിന്റെ ഉൾവശത്തും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുറംഭാഗത്തെ ഡിസൈനിലും പുതുമകൾ വരുത്തിയിട്ടുണ്ട്.
സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുതിയ ഇന്നോവ ഹൈക്രോസ് ലഭ്യമാകും.
G, GX, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. ഫ്ലെക്സ് ഫ്യൂവൽ സാങ്കേതികവിദ്യയും ഹൈബ്രിഡ് സംവിധാനവും സംയോജിപ്പിച്ചുള്ള പുതിയ മോഡലിലൂടെ ഇന്ത്യൻ എംപിവി വിപണിയിൽ കൂടുതൽ ശ്രദ്ധ നേടാനാണ് ടൊയോട്ടയുടെ ലക്ഷ്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



