മഹറൂഫ് പനമരം
ചേച്ചിയുടെ പിറന്നാൾ ആഘോഷത്തിന് കേക്കുമായി പോയ നാല് വയസ്സുകാരിക്ക് അപകടത്തിൽ മരിച്ചു. വയനാട്ടിൽ കൽപ്പറ്റയ്ക്കടുത്താണ് അപകടം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ നയന എന്ന ഐയ്ലിൻ തെരേസയാണ് മരിച്ചത്. എൽകെജി വിദ്യാർഥിനിയാണ് നയന.
|
ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് നയന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐയ്ലിൻ തെരേസയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
വയനാട് മുട്ടിലിൽ ദേശീയ പാത 766 ൽ കൊളവയൽ ഒളവത്തൂരിനടുത്താണ് കാറുകൾ കൂട്ടിയിടിച്ചത്. നയനയുടെ ചേച്ചി ഇസയുടെ പിറന്നാളിന് കേക്ക് വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. സജി – പ്രിൻസി ദമ്പതികൾക്ക് നാല് പെൺകുട്ടികളാണ്. ഇവരിൽ ഏറ്റവും ഇളയവളാണ് മരിച്ച നയന.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



