23
Aug 2022
Tue
23 Aug 2022 Tue

സമ്പത്തിൽ വൻതോതിൽ വർധനവുണ്ടായതിനെ തുടർന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായി ​ഗൗതം അദാനി. ബ്ലൂംബർ​ഗ് ബില്യനയേഴ്സ് സൂചികയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് ​ഗൗതം അദാനി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഫ്രാൻസിന്റെ ബെർനാഡ് അർനൗൾട്ടിനെ മറികടന്നാണ് 137.4 ബില്യൻ ഡോളറിന്റെ ആസ്തിയോടെ അദാനി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഇലോൺ മസ്ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

 

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ മേഖലയും വിമാനത്താവളങ്ങളുടെ നിയന്ത്രണവും ഇപ്പോൾ അദാനി ​ഗ്രൂപ്പിന്റേതാണ്. ഇതിനു പുറമേ കൽക്കരി ഖനനവും അദാനി ​ഗ്രൂപ്പ് കൈയടക്കിവച്ചിരിക്കുകയാണ്. മോദി സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയാണ് അദാനി ​ഗ്രൂപ്പിന്റെ അതിവേ​ഗ സാമ്പത്തിക വളർച്ചയ്ക്കു സഹായകമായത്. ഏതാനും വർഷം മുമ്പ് വരെ ഇന്ത്യക്ക് പുറത്ത് ​ഗൗതം അദാനിയെന്ന പേര് കേട്ടുകേൾവിയില്ലാത്തതായിരുന്നു എന്നതു കൂടി കൂട്ടിവായിക്കുമ്പോൾ ഇക്കാര്യം വ്യക്തമാവും.