|
സർവേ നടപടികൾ മുതൽ വിവാദത്തിലായ സിൽവർലൈൻ പദ്ധതി കർണാടകയിലേക്ക് നീട്ടുന്ന കാര്യം ചർച്ചചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയും ഈ മാസം അവസാനം ബംഗളൂരുവിൽ വിഷയം ചർച്ച ചെയ്യുന്നത്.
പദ്ധതി കർണാടകയിലേക്കു നീട്ടണമെന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേരളം ആവശ്യമുന്നയിച്ചതോടെയാണ് വിഷയത്തിൽ മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്താൻ ധാരണയായത്.
കാസർഗോഡ് വഴി മംഗലാപുരത്തേക്കു പാത നീട്ടണമെന്ന ആവശ്യമാണ് കേരളം യോഗത്തിൽ മുന്നോട്ടുവച്ചത്. ഇന്നു തിരുവനന്തപുരത്തു നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



