|
ജിദ്ദ: ‘വയനാട് എന്റെ നാട്’ ശീർഷകത്തിൽ ആരംഭിച്ച ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഹരാസാത് വില്ലയിൽ വെച്ച് നടന്ന ഓണാഘോഷത്തിൽ നൂറോളം വയനാട്ടുകാരും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. മാവേലിയെ വരവേറ്റ ഘോഷയാത്രയും, കുടുംബിനികൾ തീർത്ത ഓണ പൂക്കളവും, സദ്യയും, കുട്ടികളുടെ വിവിധ മത്സരയിനങ്ങളും, സംഗീത വിരുന്നും വടമ്പലിയും ഓണപ്പാട്ടുകളും പങ്കെടുത്തവർക്കെല്ലാം പുതുമ നിറഞ്ഞ ഒരോണം സമ്മാനിച്ചു.
ജിദ്ദയിൽ ആദ്യമായിട്ടാണ് വയനാട്ടുകാരുടെ കൂട്ടായ്മ ഓണാഘോഷം നടത്തുന്നത്. തുടർന്ന് കൂട്ടായ്മയുടെ രക്ഷാധികാരി അബൂബക്കർ ബീനച്ചിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക യോഗത്തിൽ സെക്രട്ടറി മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷിബു സെബാസ്റ്റ്യൻ കബനിഗിരി ഉദ്ഘാടനം ചെയ്തു.
ജിദ്ദയിലെ കലാ സാംസ്കാരിക നേതാക്കളായ മജീദ് നഹ, സക്കീർമാഷ് (ഒഐസിസി ), ജാഫറലി പാലക്കോട്, കബീർ കൊണ്ടോട്ടി(മാധ്യമ പ്രവർത്തകർ ), ഷിബു തിരുവനന്തപുരം(നവോദയ ജിദ്ദ ), അയ്യുബ് മാഷ്(സിഫ് ), ബഷീർ പരുത്തിക്കോടൻ(മൈത്രി ജിദ്ദ), അസ്ഹബ് വർക്കല, അജി ഡി പിള്ള (ടി പി എ, ടി എസ് എസ് തിരുവനന്തപുരം) മുജീബ് കൂളിവയൽ, ലത്തീഫ്(കെഎംസിസി), സുബൈർ(ആലുവ കൂട്ടായ്മ), ഗഫൂർ ചാലിൽ(മുക്കം കൂട്ടായ്മ), യൂനസ് കാട്ടൂർ(തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ), നൗഷാദ് അടൂർ (പത്തനംതിട്ട കൂട്ടായ്മ)തുടങ്ങിയവർ കൂട്ടായ്മയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിച്ചു.
ട്രഷറർ ഗഫൂർ അമ്പലവയൽ നന്ദി പറഞ്ഞു. കായിക മത്സരങ്ങളിലെ വിജയികൾക്ക് എക്സിക്ക്യൂട്ടീവ് അംഗങ്ങളായ മുജീബ് കൽപ്പറ്റ, അനീർ കൽപ്പറ്റ, ഷമീർ പുൽപള്ളി, ഫൈസൽ പേരിയ, സുബൈർ ബത്തേരി, മഹാബൂബ് പനമരം തുടങ്ങിയവർ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ഹജ്ജ് സേവനത്തിനുള്ള കെഎംസിസി യുടെ ഉപഹാരം എക്സിക്ക്യൂട്ടീവ് അംഗമായ ഷാഹുൽ ഹമീദിനു നൽകി കൂട്ടായ്മ ആദരിച്ചു.



