22
Sep 2022
Mon
22 Sep 2022 Mon

കേടായ ടിവി രണ്ടുമാസമായിട്ടും നന്നാക്കി നൽകാത്ത റിപ്പയർ കടക്കാരനെ റിട്ട. സൈനികൻ വെടിവച്ചുകൊന്നു. മധ്യപ്ര​ദേശിലാണ് സംഭവം. നീലേഷ് അ​ഗർവാൾ എന്നയാളാണ് കൊല്ലപ്പെട്ടത്. ജെബി സിങ് പരിഹാർ ആണ് കടക്കാരനെ വെടിവച്ചുകൊന്നത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രണ്ടുമാസം മുമ്പ് ജെ ബി സിങ് കേടായ ടിവി നന്നാക്കാനായി നീലേഷിന്റെ കടയിൽ ഏൽപ്പിക്കുകയായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇതു നന്നാക്കി നൽകിയിരുന്നില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കടയിലെത്തിയ ജെ ബി സിങ് ഇതു ചോദ്യംചെയ്യുകയും വഴക്കിനൊടുവിൽ കടക്കാരനായ നീലേഷ് അ​ഗർവാളിനു നേരെ നാലുറൗണ്ട് വെടിയുതിർക്കുകയുമായിരുന്നു. ഇതിൽ രണ്ടെണ്ണം നീലേഷിന്റെ ദേഹത്ത് കൊണ്ടു.

 

പരിക്കേറ്റ നീലേഷിനെ മറ്റുള്ളവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒരു വെടിയുണ്ട നീലേഷിന്റെ കണ്ണിലൂടെ തല തുളച്ച് പുറത്തേക്ക് പോയി. കൃത്യശേഷം ജെ ബി സിങ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ഓഫിസിലെത്തി കീഴടങ്ങി.