23
Sep 2022
Fri
23 Sep 2022 Fri

ഫിഫ ലോകകപ്പിനായി റോഡ് മാർഗം രാജ്യത്തെത്തുന്ന ഫുട്ബോൾ ആരാധകർക്കായി അതിർത്തിയിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി ഖത്തർ. ഇതോടെ ഖത്തർ-സൗദി ബോർഡറായ അബു സംറയിലൂടെ മണിക്കൂറിൽ 4,000 യാത്രക്കാരെ കടത്തിവിടാൻ സാധിക്കുമെന്ന് ഖത്തർ കസ്റ്റംസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

5,000 ചതുരശ്ര മീറ്റർ വീതം വിസ്‌തൃതിയുള്ള രണ്ട് പുതിയ ചെക്ക്പോയിന്റുകളും അത്യാധുനിക ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചതായി കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടർ യൂസഫ് അഹ്മദ് അൽ ഹമാദി പറഞ്ഞു.

 

ഓരോ ചെക്ക്പോസ്റ്റിലും 22 കൗണ്ടറുകൾ ഉണ്ടായിരിക്കും. ലോക കപ്പിന് ആയിരക്കണക്കിന് ആരാധകർ റോഡ് മാർഗം എത്തുമെന്നും കാത്തിരിപ്പ് കാലതാമസം കൂടാതെ ഇവരെ അതിവേ​ഗം കടത്തിവിടുകയാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.