കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യയുടെ ഇരുകൈകളും വെട്ടിമാറ്റിയ യുവാവ് പിടിയിലായി. പത്തനംതിട്ട ഏഴംകുളം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. പറയന്‍കോടി ചാവടിമല സ്വദേശിയായ ഭാര്യ വിദ്യയെ ആണ് ഇയാള്‍ ആക്രമിച്ചത്.
|
ഇരുവരുടെയും വിവാഹമോചനകേസ് നടന്നുവരുന്നതിനിടെയാണ് സന്തോഷ് ഇന്നലെ രാത്രി വിദ്യയുടെ വീട്ടിലെത്തി യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈയുടെ കൈപ്പത്തിയുമായി വെട്ടിമാറ്റിയത്. യുവതിയുടെ തലമുടിയും ഇയാള്‍ മുറിച്ചുമാറ്റി.
മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയന് വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണശേഷം ഓടിരക്ഷപ്പെട്ട സന്തോഷിനെ അടൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുടുംബകലഹത്തെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



