22
Sep 2022
Wed
22 Sep 2022 Wed

മഹറുഫ് പനമരം

വയനാട്: സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയും കുണ്ടാലമാനാഞ്ചിറ താമസക്കാരനുമായ  സുബൈർ സഖാഫി (41), മകൻ മിഥ്ലാജ് (14) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനന്തവാടി കോഴിക്കോട് റോഡിൽ കൈതക്കൽ ജുമാ മസ്ജിദിന് സമീപം ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൈതക്കലിൽ ഒരു വാഹനത്തിനെ മറികടക്കുന്നതിനിടെ കോഴിക്കോടേക്ക് പോകുകയായിരുന്ന കെ.എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.

 

രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.