29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
പനമരം ചെറിയ പാലത്തിൽ ശവപ്പെട്ടി സ്ഥാപിച്ച് പൗരസമിതി

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഹറൂഫ് പനമരം

 

പനമരം ചെറിയ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടേയും ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചു. പനമരം നെല്ലാറാട്ട്  കവലയിൽ നിന്നു വാ മൂടിക്കെട്ടി  പ്രകടനവുമായെത്തിയ പ്രവർത്തകർ പനമരം – നടവയൽ റോഡിലെ നിലം പൊത്തൽ ഭീഷണിയിലായ ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിക്കുകയായിരുന്നു. ശവപ്പെട്ടിക്ക് മുകളിൽ റീത്തും വച്ചും പ്രതിഷേധം രേഖപ്പെടുത്തി.

 

പതിറ്റാണ്ടുകൾ പഴക്കം ചെന്ന പാലത്തിന്റെ തൂണുകളും കൈവരികളും തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉൾപ്പെടെ റോഡും പാലവും സന്ദർശിച്ച് ഉടനടി പരിഹാരം കാണാനായി നിർദ്ദേശം നൽകിയിട്ടും പ്രവൃത്തികൾ നീണ്ടു പോവുന്നതിലുള്ള പ്രതിഷേധമായിരുന്നു സമരം.

 

കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന പനമരം മുതൽ നടവയൽ വരെയുള്ള റോഡിന്റെ പ്രവൃത്തിയും തുടങ്ങിയിട്ടില്ല. പനമരം – മാനന്തവാടി, പനമരം – കൽപ്പറ്റ പ്രധാന റോഡുകളുടെ അവസ്ഥയും പരിതാപാവസ്ഥയിലാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം ജീവഹാനികളും അപകടങ്ങളും തുടർക്കഥയാവുകയാണ്. എന്നിട്ടും റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാത്തതിലുള്ള കടുത്ത അമർഷം പ്രവർത്തകർ അറിയിച്ചു. 

 

സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു.  കൺവീനർ റസാക്ക് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ബി രാജൻ, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ,  വിജയൻ മുതുകാട്, സജീവൻ ചെറുകാട്ടൂർ, സജി എക്സൽ, പി.കെ രാജേഷ്, ജോസ് ചുണ്ടക്കര എന്നിവർ സംസാരിച്ചു.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement