23
Sep 2022
Wed
23 Sep 2022 Wed

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിരോധം. രണ്ടു തവണയായി ദേശവ്യാപക റെയ്ഡ് നടത്തിയ 240ലേറെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പോപുലര്‍ ഫ്രണ്ടിനു പുറമേ അതിന്റെ അനുബന്ധസംഘടനകളെയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. യുഎപിഎ നിയമപ്രകാരമാണ് നടപടി. സിമി, ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ഐഎസ് എന്നിവയുമായുള്ള ബന്ധം ആരോപിച്ചാണ് കേന്ദ്രം പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.