കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷികനിയമത്തിനെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകി പ്രസിദ്ധനായ ഭാരതീയ കിസാൻ യൂനിയൻ നേതാവായ രാകേഷ് ടിക്കായത്ത് കോഴിക്കോട്ടെത്തി. ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവിൽ സഖ്യമായ എസ്എപിഎസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ നടന്നുവരുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയിരിക്കുന്നത്.
|
സമ്മേളനം ഞായറാഴ്ച സമാപിക്കും. ഞായർ വൈകീട്ട് 3.30ന് മുതലക്കുളത്തുനിന്ന് ബീച്ചിലേക്ക് മഹാറാലി നടക്കും. സമ്മേളന പ്രതിനിധികളോടൊപ്പം കേരളത്തിലെ വിവിധ ജനകീയ സമര -സംഘടനാ പ്രവർത്തകരും യുവജനങ്ങളും പ്രകടനത്തിൽ അണിനിരക്കുന്നുണ്ട്.
സൈക്കിൾ റാലിയും ഉണ്ടാവും. സൈക്കിൾ റാലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9447615265, 9809477058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 18ന് വൈകീട്ട് അഞ്ചിന് ഫ്രീഡം സ്കക്വയറിനു സമീപത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ യുദ്ധവീർ സിങ്, സത് വീർ സിങ് പഹൽവാൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



