33 വര്‍ഷമായി ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവന്ന ഇന്ത്യന്‍ പ്രവാസിക്ക് ഒടുവില്‍ സമ്മാനഭാഗ്യം. 76കാരനായ സാഫിര്‍ അഹമ്മദിനാണ് 10 ലക്ഷം ദിര്‍ഹം(2.25 കോടി രൂപ)സമ്മാനം ലഭിച്ചത്. 1989 മുതല്‍ ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ് സാഫിര്‍ അഹമ്മദ്.
|
അഗ്നി രക്ഷാ ഉപകരണങ്ങളുടെ കമ്പനി നടത്തുകയാണ് സാഫിര്‍ അഹമ്മദ് ദുബയില്‍. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് 46 വര്‍ഷമായി ദുബയില്‍ തുടരുന്ന സാഫിര്‍ അഹമ്മദിന്റെ കുടുംബം.
സാഫിര്‍ അഹമ്മദിനെ കൂടാതെ റോയ് മിറാന്‍ഡ റോളണ്ട് എന്ന തിരുവനന്തപുരം സ്വദേശിക്കും 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചു. നവംബര്‍ 29ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനു മുമ്പ് റോയി എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. അതേസമയം റോയിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഇതുവരെ ഫോണില്‍ ലഭിച്ചില്ലെന്ന് ദുബയ് ഡ്യൂട്ടി ഫ്രീ അധികൃതര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍
- 28-Jul-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





