ബ്യൂണസ് അയേഴ്സ്:36 വര്‍ഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടില്‍ എത്തി. കിരീടനേട്ടം ആഘോഷിച്ച് അര്‍ജന്റീനക്കാര്‍. നീലക്കടലായി തെരുവുകള്‍ മാറി. മെസിക്കും സംഘത്തിനും അര്‍ജന്റീനയില്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്.
|
കപ്പുമായി ബ്യൂണസ് അയേഴ്സിൽ എത്തിയ മെസ്സിയെയും സംഘത്തേയും സ്വീകരിക്കാൻ പതിനായിരങ്ങളാണ് ജന്മനാട്ടിൽ കാത്തിരുന്നത്. വിമാനത്താവളത്തിൽ വൻവരവേൽപാണ് സംഘത്തിന് ലഭിച്ചത്. ബ്യൂണസ് അയേഴ്സിലെ ഒബിലിസ്കിയിലായിരിക്കും ആഘോഷ പരിപാടികൾ. ലോകകപ്പ് നേടിയ നിമിഷമുതൽ ആഘോഷത്തിമിർപ്പിലാണ് അർജന്റീന. രാവുറങ്ങാതെ ആ ദിവസം നഗരത്തിൽ പതിനായിരങ്ങളാണ് തെരുവുകളിലുള്ളത്.
മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അര്‍ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. ടീം ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിനെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവ് രാജ്യത്തുടനീളവും വിദേശത്തുള്ള ആരാധകർക്കിടയിലും നിരവധി ദിവസത്തെ നിർത്താതെയുള്ള ആഘോഷത്തിനാണ് ആരംഭമാവുക.



