23
Dec 2022
Tue
23 Dec 2022 Tue

നടുവണ്ണൂർ: ലോകകപ്പ് ഫൈനൽ മത്സരഫലവും ഗോൾനിലയും കൃത്യമായി പ്രവചിച്ച് നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ആറാം ക്ലാസുകാരി ആയിഷ ഐഫ. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം. ഫൈനൽ വിജയിയുടെ പേരും അടിക്കുന്ന ഗോൾ എണ്ണവും കൃത്യമായി പ്രവചിച്ചാണ് ആറാംക്ലാസുകാരി താരമായത്.ലോകകപ്പിന്റെ ഭാഗമായി നടുവണ്ണൂർ ഹൈസ്‌കൂളിൽ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർത്ഥികളെല്ലാം വിജയ സാധ്യതകൾ പ്രവചിച്ചു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആരും കൃത്യമായി പ്രവചിക്കില്ലെന്ന് സംഘാടകരും കരുതി. ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നും സംഘാടകർ തീരുമാനിച്ചു. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു ആയിഷയുടെ പ്രവചനം.

നിശ്ചിത സമയത്ത് മൂന്ന് ഗോൾ വീതവും ടൈബ്രേക്കറിൽ 2 -4 എന്ന ക്രമത്തിലും ആണ് ഐഫ ഗോൾ വിവരം പ്രവചിച്ചത്. ഷൂട്ടൗട്ടിൽ ഫ്രാൻസിനെ നാലെ രണ്ടിന് തോൽപ്പിച്ചാണ് അർജന്റീന് കപ്പുയർത്തിയത്.നടുവണ്ണൂർ ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ യു.പി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബീ സ്മാർട്ടിന്റെ നേതൃത്വത്തിലാണ് പ്രവചന മത്സരം നടത്തിയത്. മുഴുവൻ കുട്ടികളെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം.

December 20, 2022, 11:45 am