23
Dec 2022
Wed
23 Dec 2022 Wed

ഫിഫ ഖത്തര്‍ ലോകകപ്പ് ജേതാക്കളായതിനു പിന്നാലെ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ അണിയിച്ച ബിഷ്തിന് 8.25 കോടി രൂപ വിലപറഞ്ഞ് ഒമാന്‍ ശൂറാ കൗണ്‍സില്‍ അംഗം അഹമ്മദ് അല്‍ ബര്‍വാനി. മെസ്സി, പ്രിയ കൂട്ടുകാരാ, ലോകകപ്പ് ജയിച്ചതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഖത്തര്‍ അമീര്‍ നിങ്ങളുടെ തോളുകളില്‍ അണിയിച്ച ആ ബിഷ്ത് മഹത്വത്തിന്റെയും വിവേകത്തിന്റെ പ്രതീകമാണ്. ആ ബിഷ്ത് എനിക്കു നല്‍കുമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് 10 ലക്ഷം ഡോളര്‍ നല്‍കുമെന്നും അഹമ്മദ് അല്‍ ബര്‍വാനി ട്വീറ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഐ ലൗ ഖത്തര്‍ സ്ഥാപകനായ ഖലീഫ അല്‍ ഹാറൂണ്‍ പാശ്ചാത്യ മാധ്യമങ്ങളുടെ വിദ്വേശ വാര്‍ത്തകള്‍ക്കെതിരേ രംഗത്തെത്തി. അമീര്‍ മെസ്സിക്ക് ബിഷ്ത് നല്‍കിയത് ആദരവിന്റെ അടയാളമായാണ്. തങ്ങളുടെ സംസ്‌കാരത്തിന്റെ ഓരോ വശങ്ങള്‍ കാണുമ്പോഴും ചില മാധ്യമങ്ങള്‍ അസ്വസ്ഥമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയുടെ എല്ലാ കളിക്കാര്‍ക്കും അവരുടെ ജഴ്‌സി നമ്പര്‍ പ്രിന്റ് ചെയ്ത ബിഷ്ത് ആദരവിന്റെ ഭാഗമായി താന്‍ അയച്ചുനല്‍കാന്‍ തയ്യാറാണെന്നും ഇതിനു തന്നോട് സഹകരിക്കാന്‍ താല്‍പര്യമുള്ള ബിഷ്ത് വ്യാപാരികളുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.