13
Dec 2022
Wed
13 Dec 2022 Wed

സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ ബോധംകെട്ടുവീണു. കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോവാതെ അധ്യാപകര്‍ രോഗംമാറ്റാന്‍ വിളിച്ചുവരുത്തിയത് മന്ത്രവാദിയെ. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 പെണ്‍കുട്ടികളാണ് ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് സുഖമില്ലാതായത്. എന്നാല്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറാവാത്ത അധികൃതര്‍ മന്ത്രവാദിയെ വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രവാദി സ്‌കൂളിലെത്തിയത് മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും മന്ത്രവാദിയെ സ്‌കൂളില്‍ നിന്ന് ഓടിച്ചുവിടുകയും ചെയ്തു. പൊലീസാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ഉച്ചഭക്ഷണത്തിന്റെ സാംപിള്‍ ശേഖരിച്ച പൊലീസ് ഇത് ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുകയും ചെയ്തു. സ്‌കൂളില്‍ വെള്ളവസ്ത്രം ധരിച്ച പ്രേതം വന്നിരുന്നുവെന്നും ഒരു വിദ്യാര്‍ഥിനിയാണ് ഇതാദ്യം കണ്ടതെന്നും ഗ്രാമീണര്‍ പറയുന്നു. കുറച്ചുസമയത്തിനു ശേഷം പ്രേതം അപ്രത്യക്ഷമായെന്നും ഗ്രാമീണര്‍ പൊലീസിനോടു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക