29
Dec 2022
Fri
29 Dec 2022 Fri

ജനറൽ മെഡിസിൻ, ഓർത്തോ, ഡെർമറ്റോളജി, ഇഎൻടി, ഗൈനക്കോളജി, നെഫ്രോളജി, യൂറോളജി, കാർഡിയോളജി, പീഡിയാട്രിക്സ്, റേഡിയോളജി തുടങ്ങി എല്ലാ സ്പെഷാലിറ്റി ഡിപ്പാർട്ട്മെന്റുകളുടെയും ഒ പി വിഭാഗത്തിൽ വിദഗ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനങ്ങളൾക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയ സ്റ്റാർട്ട് അപ് സംരംഭം എന്ന നിലക്കാണ് മാഹി എം എം സിക്ക് ദേശീയ സ്റ്റാർട്ട് അപ് പുരസ്കാരം ലഭിച്ചത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിപുലമായ രീതിയിലുള്ള മെഡിക്കൽ ലാബോറോട്ടറി സൗകര്യം, ഡിജിറ്റൽ എക്സ്റേ, ഇ സി ജി, എക്കോ കാർഡിയോഗ്രാം, അൾട്രാ സൗണ്ട് സ്കാൻ , ഫിസിയോതെറാപ്പി , സൗജന്യ കംപ്യൂട്ടർ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങളോടൊപ്പം മാഹിയിലും സമീപ പ്രദേശങ്ങളിലുമായി സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നതിലൂടെയും മാഹി എം എം സി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂർ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ആരോഗ്യ സേവനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് സ്റ്റാർട്ട് അപ് പുരസ്കാരം മുംബൈ സിഡ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ജനറൽ മാനേജർ ആനന്ദ് ചാരിയിൽ നിന്ന് എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ഏറ്റുവാങ്ങി. ടി ക്യു വി മാനേജിങ് ഡയറക്ടറും സ്റ്റാർട് അപ് അവാർഡ് ജൂറി ചെയർമാൻ കേതൻ വക്കാരിയയും ചടങ്ങിൽ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക