ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂർ കോസ്റ്റൽ
സിഐ പി ആര് സുനുവിനെ പൊലീസ് സേനയില്‍ നിന്നു പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരമാണ് നടപടി.
|
ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യം ചെയ്യുന്നവരെ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.15 തവണ വകുപ്പുതല നടപടിയും ആറ് സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.
പൊലീസിലെ ക്രിമിനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നു ഡിജിപി അറിയിച്ചു. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന ആള്‍ക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി കൂട്ടിച്ചേർത്തു.
അതേസമയം, നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



