22
Jan 2023
Fri
22 Jan 2023 Fri

കോട്ടയം: പരസ്പരം വായനക്കൂട്ടം കോട്ടയത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കെ.എസ്.വിശ്വനാഥൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് മലപ്പുറം അരീക്കോട് സ്വദേശി ആബിദ് തറവട്ടത്ത് അർഹനായി. “അമ്മാവന്റെ കൂളിങ് എഫക്ട് ” എന്ന കഥാ സമാഹാരത്തിനാണ് അവാർഡ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങളിലൂടെ ഇന്ദിരാ ഗാന്ധി ദേശീയ അവാർഡ് അടക്കം സാമൂഹ്യ സേവന രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ ആബിദ് തറവട്ടത്തിന് സാഹിത്യ രംഗത്ത് ലഭിക്കുന്ന നാലാമത്തെ പുരസ്കാരമാണ് ഇപ്പോൾ തേടി എത്തിയിരിക്കുന്നത്.

ഈയിടെ പ്രസിദ്ധീകരിച്ച ” ഓത്തുപള്ളി ” എന്ന നോവലിന് പേരക്ക നോവൽ പുരസ്കാരം ലഭിച്ചിരുന്നു. മലയാളം ബ്ലോഗിങ് ആരംഭിച്ച കാലം തൊട്ട് ബ്ലോഗിൽ സജീവമായ ആബിദിന് ബെസ്റ്റ് ബ്ലോഗർ അവാർഡും പാലക്കാട് നാട്ടുകൊട്ടക തിരക്കഥാ അവാർഡും ലഭിച്ചിട്ടുണ്ട്. അരീക്കോട് സ്വദേശിയായ ആബിദ് ഇപ്പോൾ പാലക്കാട് ഗവ.എഞ്ചിനീയറിങ് കോളജിൽ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്ത് വരുന്നു.

ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്ന അവാർഡ്, 2023 ജനുവരി 14 ന് കോട്ടയത്ത് വച്ച് നടക്കുന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അറിയിച്ചു.