22
Jan 2023
Wed
22 Jan 2023 Wed

എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് മാരുതി സുസുക്കി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12നും ഇടയിലായി നിര്‍മിച്ച 17362 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍ബാഗിന്റെ കണ്‍ട്രോളറിനാണ് തകരാര്‍. തിരിച്ചുവിളിക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച ശേഷം തകരാറായ ഭാഗം മാറ്റിവയ്ക്കും. കണ്‍ട്രോളറിന് തകരാറുണ്ടായാല്‍ അപകടസമയത്ത് എയര്‍ബാഗ് തുറക്കാതാവുകയാണ് ചെയ്യുക.

ആള്‍ട്ടോ കെ10, എസ്പ്രസ്സോ, ഈകോ, ബ്രസ്സ, ബലേനോ, ഗ്രാന്‍ഡ് വിതാര എന്നീ മോഡലുകളുടെ എയര്‍ബാഗ് കണ്‍ട്രോളറിനാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.