22
Jan 2023
Mon
22 Jan 2023 Mon

വിറ്റഴിച്ച 1390 വാഹനങ്ങൾ ടയോട്ട തിരിച്ചുവിളിക്കുന്നു. ​ഗ്ലാൻസ, ക്രൂയിസർ ഹൈറൈഡർ എന്നീ മോഡലുകളാണ് കമ്പനി പിൻവലിക്കുന്നത്. 2022 ഡിസംബർ എട്ടിനും 2023 ജനുവരി 12നും ഇടയ്ക്ക് നി‍ർമിച്ച മോഡലുകളുടെ എയർബാ​ഗ് കൺട്രോളറിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ മാരുതി സുസുക്കിയുടെ ​ഗ്രാൻഡ് വിതാര, ബലേനോ എന്നിവയും സമാന തകരാറിനെ തുടർന്ന് പിൻവലിച്ചിരുന്നു. തകരാർ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകൾ ടയോട്ട ഡീല‍ർമാരെ ബന്ധപ്പെട്ടാൽ സൗജന്യമായി മാറ്റിനൽകുമെന്ന് ടയോട്ട അറിയിച്ചു.