|
പോസ്റ്റ് ഓഫീസ് ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വമ്പന്‍ അവസരങ്ങളുമായി ഇന്ത്യ പോസ്റ്റ്!! 40889 ഒഴിവുകളിലായി ഗ്രാമീണ്‍ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റര്‍ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM) തുടങ്ങിയ തസ്തികളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
വിശദാംശങ്ങള്‍ താഴെ
ആകെ ഒഴിവുകള്‍ : 40889
അവസാന തീയതി : 2023 ഫെബ്രുവരി 16
പ്രായം: 18 വയസ്സ് മുതല്‍ 40 വയസ്സുവരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ട്. (സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്)
Qualification: ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് പാസിംഗ് മാര്‍ക്കുള്ള പത്താം ക്ലാസ് സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ പാസ് സര്‍ട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിര്‍ബന്ധിത അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)
അപേക്ഷകന് കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് കേരളത്തില്‍ മലയാളം) പഠിച്ചിരിക്കണം.
എല്ലാ ഗ്രാമീണ്‍ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും സൈക്കിള്‍ ഓടിക്കാന്‍ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് സ്കൂട്ടര്‍ അല്ലെങ്കില്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കില്‍ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.
ശമ്പളം: 1. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍: 12,000/
2. ABPM/GDS: 10,000/
ഒരു ദിവസത്തില്‍ നാല് മണിക്കൂര്‍ ജോലി ചെയ്യുന്നതിനാണ് മാസത്തില്‍ ഈ ശമ്പളം ലഭിക്കുക. കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ലഭിക്കുന്നതാണ്.
ഫീസ്: 100 രൂപ (SC/ST/ സ്ത്രീ/PWD / ട്രാന്‍സ് വനിത എന്നിവര്‍ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല)
indiapostgdsonline.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.



