ദുബയ്: അന്താരാഷ്ട്ര വിപണിയില്‍ 32 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 111 കിലോഗ്രാം മയക്കുമരുന്ന് ദുബയ് പൊലീസ് പിടികൂടി. ഇതില്‍ 99 കിലോഗ്രാം മയക്കുമരുന്ന് കാപ്തഗണ്‍ ആണ്. ഇവ കടത്താന്‍ ശ്രമിച്ച മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
|
ഹെറോയിന്‍. ക്രിസ്റ്റല്‍ മെത്, കഞ്ചാബ് എന്നിവയുടെ 12 കിലോഗ്രാം ശേഖരവും പൊലീസ് പിടിച്ചെടുത്തു. ഇവ കൈവശം വച്ച 25 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൊത്തം 28 പേരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനും സാമൂഹികമാധ്യമങ്ങളിലൂടെ വില്‍ക്കാനും ശ്രമിച്ച സംഘത്തെ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് സ്റ്റിങ് ഓപറേഷനിലൂടെ പിടികൂടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



