29
Sep 2026
Tue
29 Sep 2026 Tue

കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് മരിച്ചത്. സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് പിടികൂടി. ദിൻഷയുടെ സുഹൃത്താണ് ജിത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ദിൻഷയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പുറത്തുവെച്ച് ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയത്. തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഉറക്കെ സംസാരിച്ചുകൊണ്ട് പ്രതി ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക