വിവാഹത്തിൽ നിന്നു പിൻമാറിയ യുവതിയോട് മുൻ വരന് 15.67 ലക്ഷം രൂപ(60000 ദിർഹം)നൽകണമെന്ന് കോടതി. യുവാവിൽ നിന്ന് വിവാഹത്തിനായി കൈപ്പറ്റിയ സ്വർണക്കട്ടിയും പണവും ഉൾപ്പെടെയുള്ള തുകയ്ക്ക് പകരമാണ് ഈ പണം നൽകേണ്ടത്. യുഎഇയിലെ അബൂദബി കോടതിയുടേതാണ് വിധി.
|
പിന്നീട് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പണവും സ്വർണവും തിരികെ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. തുക നൽകാനുണ്ടെന്ന് യുവതി എഴുതി നൽകിയെങ്കിലും വാക്കുപാലിക്കാതെ വന്നതോടെ യുവാവ് കോടതിയെ സമീപിച്ചു.
കേസ് പരിഗണിക്കുന്നതിനിടെ ഇരുവരും 60,000 ദിർഹത്തിന് ഒത്തുതീർപ്പിലെത്തിയിരുന്നു. രണ്ട് ഗഡുക്കളായി തുക നൽകാനായിരുന്നു ധാരണ. എന്നാൽ പിന്നീട് ഒത്തുതീർപ്പ് ഔദ്യോഗികമായി രേഖപ്പെടുത്താൻ യുവതി കോടതിയിൽ ഹാജരായില്ല.
യുവതി നേരത്തെ ഒപ്പിട്ട കടം അംഗീകരിക്കുന്ന രേഖ നിയമപരമായി ബാധകമാണെന്ന് കോടതി വിലയിരുത്തി. രേഖയുടെ ആധികാരികതയെയും ഉള്ളടക്കത്തെയും യുവതി കോടതിയിൽ ചോദ്യം ചെയ്തതുമില്ല.
60,000 ദിർഹം നൽകാമെന്ന യുവതിയുടെ നിർദേശം യുവാവ് അംഗീകരിച്ചിരുന്നെങ്കിലും തുക അടച്ചതായി തെളിവില്ലെന്ന് കോടതി കണ്ടെത്തി. തുടർന്ന് 60,000 ദിർഹം യുവാവിന് നൽകാനും കോടതി ചെലവുകളും നിയമച്ചെലവുകളും വഹിക്കാനും യുവതിയോട് കോടതി ഉത്തരവിട്ടു.
ALSO READ: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



