ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദേശ മലയാളി കൂട്ടായ്മയായ ഇന്‍കാസിന്റെ ദേശീയ സെക്രട്ടറിക്കെതിരെ ലൈംഗീക പീഡന പരാതി. പരാതിയില്‍ കായംകുളം പോലീസ് യുവതിയില്‍ നിന്ന് മൊഴി എടുക്കും. ഇന്‍കാസ് യുഎഇ ദേശീയ സെക്രട്ടറി കായംകുളം സ്വദേശി സി എ ബിജുവിനെതിരെയാണ് പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്തു വെച്ചും നാട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് പരാതി.
|
മുഖ്യമന്ത്രിക്കും എഡിജിപിക്കും അടക്കം പരാതി നല്‍കി ഒരാഴ്ച്ച പിന്നിട്ടിട്ടും മൊഴി എടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്നു ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിനി പിന്നാലെയാണ് പോലീസ് ഉണര്‍ന്നത്.
കായംകുളം ഡിവൈഎസ്പിക്ക് കേസ് കൈമാറിയതായും അന്വേഷണത്തിന് കൊച്ചിയില്‍ ഹാരജാകണമെന്ന് ആവശ്യപ്പെട്ടതായും യുവതി പറയുന്നു. കായംകുളത്ത് ചെന്നാല്‍ പ്രതിയുടെ ആളുകള്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ പോലീസ് തിരുവനന്തപുരത്ത് വന്ന് മൊഴിയെടുക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. അതു പ്രകാരം പോലീസ് തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടി യുവതി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നു. ആ അവസരം മുതലാക്കിയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണ് ആരോപണം. 24ന് ആണ് പരാതി നല്‍കിയത്.
പീഡന പരാതിയില്‍ കേസ് എടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലെന്നും ആക്ഷേപമുണ്ട്. ഹൈന്ദവ വിശ്വാസിയായ യുവതിയെ മതം മാറ്റാന്‍ പ്രേരിപ്പിച്ചിരുന്നതായും വിവാഹം കഴിക്കുന്നതിന് മുമ്പ് മതം മാറാമെന്ന് സമ്മതിച്ചിരുന്നതായും യുവതി പറയുന്നു. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ് കുറ്റാരോപിതനായ സി എ ബിജു.
Tags: Incas UAE, CA Biju Incas, Sexual Assault Complaint, Kayamkulam Police, Congress Leader Abuse Complaint, Thiruvananthapuram News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





