22
Feb 2023
Sun
22 Feb 2023 Sun

പീച്ചങ്കോട്: പീച്ചങ്കോട് പ്രീമിയർ ലീഗ് സീസൺ4 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ഫൈനൽ ദിനത്തിലെ മത്സര പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാജർ എ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്,മുത്തലിബ് പി.ടി, സക്കീർ.കെ,ഷാനവാസ് എം,റഫീഖ്.എ ,അഷ്‌റഫ്.കെ
തുടങ്ങിയവർ സംസാരിച്ചു.

10 ടീമുകൾ അണിനിരന്ന പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മുസാഫിർ എഫ്.സി കിരീടം നേടി . നിരവധി പുതിയ താരങ്ങളുടെ ഉദയത്തിനും കായിക പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ നിമിഷങ്ങൾ സമ്മാനിച്ചാണ് ഫോർത് സീസണും സമാപിച്ചത്.