13
Feb 2023
Tue
13 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് തകർപ്പൻ സമനില. ആദ്യപകുതിയിൽ 4-1 ന് പിന്നിൽ നിന്ന ശേഷമാണ് കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്.

കേരളത്തിനു വേണ്ടി വിശാഖ് മോഹനൻ, നിജോ ഗിൽബർട്ട്, അർജുൻ വി, ജോൺ പോൾ ജോസ് എന്നിവർ ഗോളുകൾ നേടി. മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാൻ ഷെയ്ഖ് രണ്ടു ഗോൾ നേടി. ഹിമാൻഷു പാട്ടീൽ, സുമിത് ഭണ്ഡാരി എന്നിവർ ഓരോ ഗോൾ വീതം അടിച്ചു.

സമനിലയോടെ കേരളത്തിന്റെ സെമി ഫൈനൽ പ്രതിക്ഷ നിലനിർത്തി. സമനിലയിൽ കയറാൻ ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് വിജയിക്കണം. ഇതോടൊപ്പം മറ്റു ടീമുകളുടെ മത്സരഫലവും കേരളത്തിന് നിർണായകമാണ്. ഒഡീഷ, പഞ്ചാബ് ടീമുകളെയാണ് കേരളം ഇനി നേരിടേണ്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക