പശ്ചിമ ബംഗാളിൽ മദ്റസകളുടെ പ്രവർത്തനവും രജിസ്ട്രേഷനും പരിശോധിക്കുന്ന നടപടികളുടെ ഭാഗമായി 252 മദ്റസകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൂടാതെ, ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് 100 മദ്റസകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം അടച്ചുപൂട്ടൽ നടപടി നേരിട്ട മദ്റസകളിൽ ഭൂരിഭാഗവും ഖാരിജി വിഭാഗത്തിൽപ്പെട്ടവയാണ്. ഇതിൽ 44 എണ്ണം മാൾഡയിലും, 37 എണ്ണം ഉത്തര ദിനാജ്പുരിലും, 32 എണ്ണം ദക്ഷിണ 24 പർഗാനാസിലും, 25 വീതം നദിയയിലും മുർഷിദാബാദിലുമാണ് സ്ഥിതി ചെയ്യുന്നത്.
|
ന്യൂനപക്ഷകാര്യ മന്ത്രി ഖുദിരാം ടുഡു പറഞ്ഞത്, നോട്ടീസ് ലഭിച്ച മദ്റസകൾ ആവശ്യമായ രേഖകളും അംഗീകാരവും ഹാജരാക്കാത്ത പക്ഷം അവയും അടച്ചുപൂട്ടുമെന്നും ആണ്.സംസ്ഥാനത്ത് അംഗീകൃതമായി പ്രവർത്തിക്കുന്ന മദ്റസകളുടെ എണ്ണവും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെയും എണ്ണവും കണ്ടെത്തുന്നതിനായി ജൂണിൽ വ്യാപക സർവേ നടത്തിയിരുന്നു. കൊൽക്കത്തയുൾപ്പെടെ 22 ജില്ലകളിലായി നടന്ന ഈ പരിശോധനയിൽ മദ്റസകളുടെ ഭരണസംവിധാനം, വിദ്യാർത്ഥി സംഘടനകൾ, ധനസ്രോതസുകൾ, രജിസ്ട്രേഷൻ നില എന്നിവ വിലയിരുത്തി.
സർവേയുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 252 മദ്റസകൾക്കെതിരെ നടപടി സ്വീകരിച്ചതായും, കൂടുതൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ 100 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.
ഇപ്പോൾ ബംഗാളിൽ 2,132 മദ്റസകൾക്ക് സർക്കാർ അംഗീകാരമുണ്ടെന്നും, 2,396 മദ്റസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ, നടപടിയെ ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ അതിർത്തി പ്രദേശങ്ങളിലെ തീവ്രവൽക്കരണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ നടപടി ന്യായീകരിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്, മദ്റസകൾ ഒരു വിദ്യാഭ്യാസ സംവിധാനമാണെന്നും അവയെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന പരാമർശങ്ങൾ ശരിയല്ലെന്നും പ്രതികരിച്ചു.
ALSO READ:ഫെറിസ് വീലിൽ മുടി കുടുങ്ങി യുവതിയുടെ തലയോട്ടിയുടെ വലിയൊരു ഭാഗം പൊളിഞ്ഞുപോയി
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





