ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് സൗജന്യ വീടുകളും ബൈക്കുകളും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നതായി എഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി ബുരാരി സ്വദേശിയായ നീരജിനെയാണ് ചെന്നൈ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി തിസ് ഹസാരി കോടതി പ്രതിയെ ചെന്നൈ പോലീസിന് രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വിട്ടു.
|
Key Highlights
- അറസ്റ്റ്: നടൻ വിജയ്‌യുടെ പേരിൽ എഐ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച ഡൽഹി സ്വദേശി നീരജ് ചെന്നൈ പോലീസിന്റെ പിടിയിലായി.
- വാഗ്ദാനങ്ങൾ: സൗജന്യ വീട്, ബൈക്ക്, സാമ്പത്തിക സഹായം എന്നിവ നൽകുമെന്ന രീതിയിലാണ് വ്യാജ എഐ ദൃശ്യങ്ങൾ നിർമ്മിച്ചത്.
- പോലീസ് നടപടി: ‘വിജയ് ദളപതി ഹെൽപ്പ്’ എന്ന ഫേസ്ബുക്ക് പേജ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ സൈബർ ക്രൈം സംഘം പ്രതിയെ പിടികൂടിയത്.
- നിയമനടപടി: പ്രതിയെ രണ്ട് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ ചെന്നൈ കോടതിയിൽ ഹാജരാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു.
ഓഗസ്റ്റ് 20-നാണ് ‘വിജയ് ദളപതി ഹെല്‍പ്പ്’ (Vijay Thalapathi Help) എന്ന പേരില്‍ പ്രതി ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയതിന് പിന്നാലെ ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഈ പേജിലൂടെ പ്രചരിപ്പിച്ചു. വിജയ് ‘കോടീശ്വരന്‍’ പരിപാടിയില്‍ പങ്കെടുക്കുന്നതായും, ജനങ്ങള്‍ക്ക് സൗജന്യമായി വീടും ബൈക്കും നല്‍കുന്നതായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ദൃശ്യങ്ങളിലൂടെ ഇയാള്‍ അവകാശപ്പെട്ടിരുന്നു. പേജില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിജയ്യുടെ വ്യക്തിത്വവും ശബ്ദവും ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ വഞ്ചിക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനും ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് ചെന്നൈ സൈബര്‍ ക്രൈം പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈ സൈദാപേട്ട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കും.
Tags: Actor Vijay, TVK Vijay, AI Scam, Cyber Crime, Chennai Police, Delhi News, Tamil Nadu News, AI Deepfake
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





