അരീക്കോട്:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ആയി ചുമതലയേറ്റ യു ഷറഫലിക്ക് അരീക്കോട് വൈഎം എ യുടെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന് നാലരമണിക്ക് അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ സ്വീകരണമൊരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അരീക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
|
ഇന്ത്യൻ ഫുട്ബോളിൻ്റെ മുൻ നായകൻ കൂടിയായ യു ഷറഫലി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ആയി ചുമതലയേറ്റതിൽ ഏറനാടിന് അഭിമാനമാണെന്നും പൗരാവലി ഒരുക്കുന്ന സ്വീകരണത്തിൽ വിവിധ ക്ലബുകളും മുൻ ഫുട്ബോൾ താരങ്ങളും അരീക്കോട്, കിഴുപറമ്പ് ,ഊർങ്ങാട്ടിരി ,എടവണ്ണ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ പൗരപ്രമുഖർ ഉൾപെടെപങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സംഘാടക ചെയർമാൻ മാലിക് നാലക്കത്ത്, അഡ്വ.കെ മുഹമ്മദ് ഷെരീഫ്, യൂസഫ്, സി അബ്ദുൽ ലത്തീഫ് , ജാഫർ കെ വി ,റിഷാബുദീൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



