29
Feb 2023
Sat
29 Feb 2023 Sat

പ്രമുഖ പത്ര പ്രവർത്തകനും മാധ്യമം ഡപ്യൂട്ടി എഡിറ്ററുമായിരുന്ന അസ്സയിൻ കാരന്തുരിന്റെ ഒന്നാം ചരമ വാർഷികം കുന്നമംഗലം സാംസ്‌കാരിക നിലയത്തിൽ നടന്നു. സുകൃതം കൂട്ടായ്മയാണ് അനുസ്മരണം സംഘടിപ്പിച്ചത്. അസ്സൈന്റെ പെട്ടെന്നുള്ള മരണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടി അബുബക്കർ അധ്യക്ഷനായിരുന്നു. മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസ്സർ മുഖ്യ പ്രഭാഷണം നടത്തി. എ പി കുഞ്ഞാമു, അഹ്‌മദ്‌ ശരീഫ് പി, കൗലത് അസ്‌ലം, വിജയൻ മാഷ്, ഹബീബ് കാരന്തൂർ, രവീന്ദ്രൻ, കോയ കുന്നമംഗലം, മണിരാജ് പൂനൂർ തുടങ്ങിയവർ പ്രസംഗിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക