22
Feb 2023
Sun
22 Feb 2023 Sun

SSC MTS & Havildar Recruitment 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS), ഹവിൽദാർ റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വിജ്ഞാപന നമ്പർ : F.No.HQPPI03/26/2022PP_1

ആകെ ഒഴിവുകൾ : 11409

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

പോസ്റ്റിന്റെ പേര്: മൾട്ടി ടാസ്‌കിങ് സ്റ്റാഫ് & ഹവിൽദാർ

ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 24

Educational Qualifications: പത്താംക്ലാസ് പാസായിരിക്കണം

Age Limit details
MTS & ഹവിൽദാർ: 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 1998 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
CBIC ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ. അപേക്ഷകർ 1996 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.

Salary details
SSC മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ശമ്പളത്തോടൊപ്പം ലഭിക്കുന്നതാണ്.

Application fees: ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപ. വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

എങ്ങിനെ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ https://ssc.nic.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ലിങ്കിൽ ക്ലിക്ക്‌ചെയ്ത് യൂസർ നെയിമും പാസ് വേഡും കൊടുത്ത് വിജ്ഞാപനനമ്പറിൽ ക്ലിക്ക്‌ചെയ്ത് നടപടി പൂർത്തിയാക്കുക. അവസാനം തെളിയുന്ന വിൻഡോയിലൂടെ പേയ്‌മെന്റും ചെയ്യുക. ഇനി എസ്.എസ്.സിയുടെ സൈറ്റിൽ വൺ ടൈം രജിസ്റ്റർചെയ്തിട്ടില്ലാത്തവർ ആണെങ്കിൽ ആധാറും ഈമെയിൽ വിലാസവും ഉപയോഗിച്ച് വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന് ആദ്യം പറഞ്ഞത് പോലെ ചെയ്യുക.