22
Feb 2023
Mon
22 Feb 2023 Mon

നൂതന കൃഷി രീതി അഭ്യസിക്കാന്‍ കേരളത്തില്‍ നിന്ന് കൃഷി വകുപ്പിന്റെ കീഴില്‍ ഇസ്രായേലില്‍ പോയ 27 കര്‍ഷകരില്‍ 26 പേരും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് കര്‍ഷകര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 12നാണ് സംഘം ഇസ്രായേലില്‍ പോയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇസ്രായേലില്‍ കാണാതായിരുന്നു. ഇസ്രായേലില്‍ എത്തിയ ബിജു കുര്യന്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളുമായി മുങ്ങുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ഇയാള്‍ ഇരിട്ടിയിലെ വീട്ടില്‍ അറിയിച്ചിരുന്നു.

ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് ഇസ്രായേല്‍ എംബസിയിലും മറ്റും പരാതി നല്‍കുകയും ഇസ്രായേല്‍ പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാള്‍ തന്നെ അന്വേഷിക്കേണ്ടെന്ന് വീട്ടില്‍ അറിയിച്ചത്. കൃഷിമന്ത്രി പി പ്രസാദും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇസ്രായേലില്‍ കാണാതായ മലയാളി കര്‍ഷകന്റേത് സര്‍ക്കാര്‍ ചെലവിലുള്ള മുങ്ങല്‍; അന്വേഷിക്കേണ്ടെന്ന് അറിയിപ്പ്