23
Feb 2023
Sun
23 Feb 2023 Sun

തിരുവനന്തപുരം: ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്കയച്ച 27 അഗ കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ഇയാള്‍ വീട്ടുകാരെ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇസ്രായേലിലേക്ക് കടക്കാമെന്ന് ആസൂത്രണം ചെയ്താണ് ഇയാള്‍ ഇവിടെ എത്തിയതെന്ന് ഉറപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ഇസ്രായേലില്‍ ചെന്നതിനു ശേഷം ബിജു കുര്യനെ കാണാതായതോടെ സംഭവം സംബന്ധിച്ച് പൊലീസിലും ഇസ്രായേല്‍ എംബസിയിലും കര്‍ഷകസംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാര്‍ പരാതി നല്‍കിയിരുന്നു.

ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിജു കുര്യന്‍ ഭാര്യയെ ഫോണില്‍ വിളിച്ച് താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരിക്കുന്നത്. ബിജു കുര്യനെ കാണാതായതിനെക്കുറിച്ചും ഇയാള്‍ ആസൂത്രിതമായി സംഘത്തില്‍ നിന്നു മുങ്ങിയതാണെന്നും ന്യൂസ് ടാഗ് ലൈവ് ആണ് ആദ്യം വാര്‍ത്ത നല്‍കിയത്. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.