21
Feb 2023
Mon
21 Feb 2023 Mon

റായ്പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ കൊല്ലാന്‍ ശ്രമിച്ച് മദ്ധ്യവയസ്‌കന്‍. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.പെണ്‍കുട്ടിയെ റോഡില്‍ വച്ച് 47കാരനായ പ്രതി കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചോരയില്‍ കുളിച്ച പെണ്‍കുട്ടിയുടെ മുടിപിടിച്ച ഇയാള്‍ വലിച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതി ഓംകാര്‍ തിവാരിയെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പലചരക്ക് കടയിലാണ് പെണ്‍കുട്ടി ജോലിക്ക് നിന്നിരുന്നത്.ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ പരാക്രമം കാണിച്ചത്. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ച് റോഡിലൂടെ നീങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>