21
Feb 2023
Tue
21 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നജ്‌റാന്‍: ഡ്രൈവിങ് പഠനത്തിനിടെ 12 വയസ്സുകാരനായ മകന്‍ ഓടിച്ച കാറിടിച്ച് പിതാവ് മരിച്ചു. നജ്‌റാനിലാണ് സംഭവം. മകന്‍ തനിയെ കാറോടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. 65കാരനായ പിതാവാണ് മരണപ്പെട്ടത്. പരിക്കേറ്റ ഉടനെ കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

65 വയസുകാരനും കുടുംബവും ഉല്ലാസ യാത്രയ്ക്കായി കിങ് ഫഹദ് പാര്‍ക്കില്‍ എത്തിയതായിരുന്നു. 12 വയസുകാരനായ മകനെ അവിടെവെച്ച് പിതാവ് ഡ്രൈവിങ് പഠിപ്പിക്കാന്‍ ശ്രമിച്ചു. വാഹനത്തില്‍ കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തിയാണ് ഓടിക്കാന്‍ അനുവദിച്ചത്. കുറച്ച് ദൂരം തനിയെ വാഹനം ഓടിച്ച കുട്ടി, പിതാവിന്റെ അടുത്തേക്ക് മടങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും പിതാവിനെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ വാഹനം കയറുകയുമായിരുന്നു.